ഹോം › ഗൾഫ്

ഈ വര്‍ഷം യുഎഇ 500 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

By News Desk · 12 Feb 2025, 01:37 PM

ദുബായ്: ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ 500ല്‍ അധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശരീഫ് അല്‍ ഒലാമ വ്യക്തമാക്കി. ദുബായില്‍ ആരംഭിച്ച ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇവിയുടെ 50 ശതമാനം ഉടമസ്ഥതയിലുള്ള മന്ത്രാലയം കഴിഞ്ഞവര്‍ഷം നൂറിലേറെ ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിച്ചിരുന്നു. 100 ശതമാനം സംശുദ്ധമായ ഊര്‍ജ്ജം വികസിപ്പിക്കുക എന്ന രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി 2030 ആവുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ്ജശേഷി 14 ജിഗാ വാട്ട് ആയി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് രാജ്യത്ത് വിപ്ലവപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഒരു നയമാണ് ഈ രംഗത്ത് നടപ്പാക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›