ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് വ്യക്തികളെയും യുഎഇ തീവ്രവാദ പട്ടകിയില്‍ ഉള്‍പ്പെടുത്തും
Jan 10, 2025, 20:47 IST
അബുദാബി: യുഎഇ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ അറിയിച്ചു. യുഎഇയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടികയില്‍(ലോക്കല്‍ ടെററിസ്റ്റ് ലിസ്റ്റ്) 11 വ്യക്തികളെയും 8 സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ യുഎഇ മന്ത്രിസഭ അംഗീകരിച്ച 2025ലെ പ്രമേയം നമ്പര്‍(1) പ്രകാരമാണ് തീരുമാനം. രാജ്യം അംഗീകരിച്ച ഈ പ്രമേയം നടപ്പിലാക്കുന്നതില്‍ യുഎഇയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.