ഹോം › ഗൾഫ്

യുഎഇ സന്ദര്‍ശന വിസ: റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷയ്ക്കൊപ്പം നല്‍കണം

By News Desk · 26 Nov 2024, 09:32 AM

ദുബൈ: സന്ദര്‍ശന വിസ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ. അപേക്ഷയോടൊപ്പം ദുബൈയില്‍നിന്ന് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ്, ദുബൈയില്‍ എവിടെയാണോ താമസിക്കാന്‍ ഉദ്ദേശിക്കുന്നത് ആ താമസ സ്ഥലം തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കണമെന്നാണ് പുതുതായി അധികൃതര്‍ ആവശ്യപ്പെടുന്നതെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇ വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞതിന് ശേഷമോ, മാതൃരാജ്യത്തുനിന്നോ, മറ്റേതെങ്കിലും രാജ്യത്തുനിന്നോ യാത്രക്കാരന്‍ വിമാനം കയറുന്നതിനു മുന്‍പോ ആയിരുന്നു നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. താമസത്തിന്റെ തെളിവും മടക്ക ടിക്കറ്റുകളും 3,000 ദിര്‍ഹത്തിന്റെ തത്തുല്യമായ കറന്‍സിയും ആവശ്യപ്പെടാറ്. എന്നാല്‍ ഇപ്പോള്‍, അവര്‍ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഈ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥയെന്ന് ഗലദാരി ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസ് മാനേജര്‍ മിര്‍ വസീം രാജ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE Visit Visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›