ഹോം › ഗൾഫ്

അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇക്ക് രണ്ട് സ്വര്‍ണം

By News Desk · 18 Nov 2024, 04:15 PM

അബുദാബി: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന പ്രഥമ അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇ സംഘത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ നാലു മെഡലുകള്‍. ശനിയാഴ്ചയായിരുന്നു എട്ട് ടീമുകല്‍ മാറ്റുരച്ച ചാംമ്പ്യന്‍ഷിപ്പ് നടന്നത്. യുഎഇക്കായി മര്‍വ അല്‍ ഹമ്മാദിയാണ് രണ്ട് സ്വര്‍ണ മെഡലുകളും നേടിയത്. കമേലിയ അല്‍ ഖുബൈസിയും മാദിയ അല്‍ നിയാദിയുമാണ് വെള്ളി മെഡലുകള്‍ക്ക് അര്‍ഹരായത്. യുഎഇ സെയ്‌ലിങ് ആന്റ് റോവിങ് ഫെഡറേഷന്‍ ശൈഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ മറൈന്‍ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ അശ്രാന്തപരിശ്രമമാണ് മെഡല്‍ നേട്ടത്തിലേക്കും ഒന്നാമതെത്തുന്നതിലേക്കും നയിച്ചതെന്ന് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഒബൈദിലി വ്യക്തമാക്കി. ബഹ്‌റൈന്‍ മരിടൈം സ്‌പോട്്‌സ് അസോസിയേഷനാണ് അറബ് സെയിലിങ് ഫെഡറേഷനുമായി സഹകരിച്ച് ചാംമ്പ്യഷിപ്പ് സംഘടിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold#medals in Arab#UAE#Women's Sailing Championship

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›