ഹോം › ഗൾഫ്

യുഎഇയിലെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ തുറന്നു

By News Desk · 29 Jan 2025, 11:33 AM

അബുദാബി: രാജ്യത്തെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ യഎഇയു(യുണൈറ്റഡ് അറബ് എമിററ്റ്‌സ് യൂണിവേഴ്‌സിറ്റി)വില്‍ തുറന്നതായി ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സ്‌റ്റെം സെല്‍ മാര്‍ക്കറ്റിന് ഉത്തേജനം പകരാന്‍ ലക്ഷ്യമിട്ടാണ് നടപടി. തദ്ദേശീയമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഈ രംഗത്ത് രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചാവും സെന്റര്‍ പ്രവര്‍ത്തിക്കുക. 2024ലെ കണക്കുകള്‍ പ്രകാരം 2.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വിപണിയായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2030ല്‍ ഇത് 4.7 ബില്യണ്‍ ദിര്‍ഹത്തിലേക്കു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതനമായ സ്‌റ്റെം സെല്‍ ഗവേഷണവും തെറാപ്പികളുമാണ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ രംഗത്തും റീജനറേറ്റീവ് മെഡിസിനിലും രാജ്യാന്തര രംഗത്തെ മുഖ്യ പങ്കാളിയാവാന്‍ ലക്ഷ്യമിട്ടാണ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള താല്‍പര്യത്തിന്റെ പ്രതിഫലമാണെന്നും മെഡിക്കല്‍ സയന്‍സില്‍ രാജ്യത്തിന്റെ ശേഷിയെ ഉപയോഗപ്പെടുത്താനുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച ആക്ടിങ് ഡീന്‍ പ്രൊഫ. ഫത്മ അല്‍ ജസ്മി വ്യക്തമാക്കി. ഇതിലൂടെ പുതുതലമുറ സ്വദേശി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›