ലോകം എതിർക്കുമ്പോഴും സിറിയൻ ആക്രമണത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തുർക്കി

അങ്കാറ/ ഡമസ്കസ്: ലോകമൊന്നടങ്കം എതിർക്കുമ്പോഴും സിറിയയിലെ സൈനിക നടപടിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തുർക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് എർദോഗാൻ. കുർദ് പോരാളികൾ ആയുധം നിലത്തുവെക്കുന്നത്
 

അങ്കാറ/ ഡമസ്‌കസ്: ലോകമൊന്നടങ്കം എതിർക്കുമ്പോഴും സിറിയയിലെ സൈനിക നടപടിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തുർക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് എർദോഗാൻ. കുർദ് പോരാളികൾ ആയുധം നിലത്തുവെക്കുന്നത് വരെയും സുരക്ഷാ മേഖലയിൽ നിന്ന് അവർ പിൻവാങ്ങുന്നത് വരെയും സൈനിക നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അമേരിക്കയും ചർച്ചകൾ നടത്തണമെന്ന് റഷ്യയും മറ്റ് ലോകശക്തികളും തുർക്കിയോട് ആവശ്യപ്പെട്ടിരുന്നു. തുർക്കി അതിർത്തി കടന്നതിനെ തുടർന്ന് കുർദ് പോരാളികൾക്കൊപ്പം സിറിയൻ സൈന്യവും കൈകോർത്തിട്ടുണ്ട്. സിറിയയും തുർക്കിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ ഒഴിവാക്കാൻ റഷ്യൻ സൈന്യം ഇവർക്കിടയിൽ പട്രോളിംഗ് നടത്തുകയാണ്.