യുഎസ് വൈസ് പ്രസിഡന്റ് 16ന് ബഹ്‌റൈനില്‍ എത്തും
Jan 10, 2025, 10:41 IST
മനാമ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 16ന് ബഹ്‌റൈനില്‍ സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് വ്യക്തമാക്കി. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായും യുഎസ് വൈസ് പ്രസിഡന്റ് ചര്‍ച്ച നടത്തും. മധ്യപൗരസ്ത്യ ദേശത്തെ അതീവ സങ്കീര്‍ണമായ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രാധാന്യമാണ് വിദേശകാര്യ വിദഗ്ധര്‍ സന്ദര്‍ശനത്തിന് നല്‍കുന്നത്.