{"vars":{"id": "89527:4990"}}

സ്വന്തം ജീവനക്കാരന്റെ മയ്യിത്ത് കട്ടില്‍ ചുമക്കുന്ന എം എ യൂസഫലിയുടെ വീഡിയോ വൈറല്‍

 
അബുദാബി: ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച തന്റെ ജോലിക്കാരന്റെ മയ്യിത്ത് കട്ടില്‍ ചുമക്കുന്ന പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ വീഡിയോ വൈറല്‍. അബുദാബി അല്‍ വഹ്ദാ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന തിരൂര്‍ കന്മനം സ്വദേശി സി വി ശിഹാബുദ്ധീന്‍(46) വ്യാഴാഴ്ചയാണ് ജോലിക്കിടെ മരിച്ചത്. https://www.instagram.com/reel/DF3KVLGTI6M/?utm_source=ig_web_button_share_sheet അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മിയ്യത്ത് കട്ടിലും ചുമന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പോകുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോഴാണ് ശവമഞ്ചം യൂസഫലി ചുമന്നത്. ബനിയാസ് മോര്‍ച്ചറിയില്‍ ആയിരുന്നു മയ്യിത്ത് നമസ്‌കാരം നടന്നത്. തന്റെ തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഈ വീഡിയോ യൂസഫലി പങ്കുവെച്ചിരിക്കുന്നത്.