ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ദുബൈ ഭരണാധികാരി

ദുബൈ: ലോകത്തുടനീളമുള്ള ആരോഗ്യ പ്രവര്ത്തകര്ക്ക് കൃതജ്ഞത രേഖപ്പെടുത്തി ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം.
 

ദുബൈ: ലോകത്തുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ലോക ആരോഗ്യ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ കൃതജ്ഞത രേഖപ്പെടുത്തല്‍.

ലോകത്തുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി. മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നവരാണവര്‍. സ്വന്തം കുടുംബത്തില്‍ നിന്ന് അവര്‍ക്ക് വിട്ടുനില്‍ക്കേണ്ടി വരുന്നു. അങ്ങനെ മറ്റ് ഓരോരുത്തരുടെയും അടുത്തേക്ക് കുടുംബങ്ങള്‍ക്ക് എത്താനാകുന്നു- എന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. കൂടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം.