ഹോം › ഗൾഫ്

തൊഴില്‍ നിയമലംഘനം: 1,551 പേര്‍ അറസ്റ്റില്‍

By News Desk · 09 Dec 2024, 04:38 PM

മസ്‌കത്ത്: വിവിധ തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,551 പ്രവാസികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ 518 പേരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വകുപ്പിന് കൈമാറിയതായും മസ്‌കത്ത് ഗവര്‍ണറേറ്റ് അധികൃതര്‍ വെളിപ്പെടുത്തി. താമസ കാലാവധി കഴിഞ്ഞവരും ജോലി ഉപേക്ഷിച്ചവരുമായ 1,270 പേര്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 148 പേര്‍, തൊഴിലുടമകളുടെ അഭാവത്തില്‍ ജോലിചെയ്ത 69 പേര്‍, സ്വന്തം നിലയില്‍ ആരുടേയും കീഴിലല്ലാതെ ജോലി ചെയ്ത 64 പേര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ഡയരക്ടറേറ്റ് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീമിനായിരുന്നു പരിശോധനകളുടെ ചുമതലയെന്നും അധികൃതര്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Mascat

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›