ഹോം › ഗൾഫ്

ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശക പ്രവാഹം

By News Desk · 08 Jan 2025, 09:55 PM

റിയാദ്: അല്‍ ജൗഫ് ഇന്റെര്‍നാഷ്ണല്‍ ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുന്നതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി രണ്ടിന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ നാലു ദിവസം ബാക്കിനില്‍ക്കേയാണ് ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തുന്നത്. സകാക്കയിലെ പ്രിന്‍സ് അബ്ദുല്ല കള്‍ച്ചറല്‍ സെന്ററിലാണ് 18ാമത് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. തുര്‍ക്കി, ഈജിപ്ത്, സ്‌പെയിന്‍, ഇറ്റലി, പലസ്തീന്‍, സിറിയ, ജോര്‍ദാന്‍ എന്നീ ഏഴ് രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഫെസ്റ്റിവല്‍ സിഇഒ ഒമര്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ ഹംവാന്‍ അറിയിച്ചു. ചെറുകിട ഒലീവ് ബിസിനസുകാരെയും സംരംഭകരെയും കുടില്‍വ്യവസായും കൈകാര്യം ചെയ്യുന്നവരേയും ചേര്‍ത്തുപിടിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഫെസ്റ്റ് നടത്തുന്നത്. ഒലീവ് എണ്ണ ഉല്‍പാദകരും ഈ മേഖലയിലെ കമ്പനികളുമെല്ലാം പരിപാടിയിലേക്ക എത്തിയിട്ടുണ്ട്. സഊദിയിലെ ഒലിവിന്റെ നാടായി അറിയപ്പെടുന്ന പ്രദേശമാണ് അല്‍ ജൗഫ്. 2.3 കോടി ഒലീവ് മരങ്ങളാണ് ഇവിടെയുളളതെന്നാണ് കണക്കാക്കപ്പെടുന്നത്. 1.5 ലക്ഷം മെട്രിക് ടണ്‍ ഒലീവാണ് ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›