പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി
Updated: Mar 3, 2026, 17:05 IST
ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 5ന് നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കുകയാണെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. തുടർന്നുള്ള പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. മാർച്ച് രണ്ടിലെ പരീക്ഷയും സുരക്ഷാ കാരണങ്ങളാൽ മാറ്റിയിരുന്നു
യുഎഇ, സൗദി, ബഹ്‌റൈൻ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷയാണ് മാറ്റിയത്. നേരത്തെ ഗൾഫ് രാജ്യങ്ങളിലെ എസ് എസ് എൽ സി പരീക്ഷയും മാറ്റിവെച്ചിരുന്നു.