ഷാര്‍ജയില്‍ അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍

ഷാര്ജ: അതിക്രമങ്ങളും അപമാനങ്ങളും നേരിട്ടാല് ഇനിമുതല് വാട്സ്ആപ്പ് മുഖേന അറിയിക്കാന് സൗകര്യമൊരുക്കി ഷാര്ജ സോഷ്യല് സര്വീസസ് ഡിപ്പാര്ട്ട്മെന്റ്. ആഴ്ചയില് മുഴുദിവസവും മുഴുസമയവും സേവനം ലഭ്യമാണ്. 0097165015995 എന്നതാണ്
 

ഷാര്‍ജ: അതിക്രമങ്ങളും അപമാനങ്ങളും നേരിട്ടാല്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് മുഖേന അറിയിക്കാന്‍ സൗകര്യമൊരുക്കി ഷാര്‍ജ സോഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ്. ആഴ്ചയില്‍ മുഴുദിവസവും മുഴുസമയവും സേവനം ലഭ്യമാണ്. 0097165015995 എന്നതാണ് വാട്‌സ്ആപ്പ് നമ്പര്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഇത് ഏറെ പ്രയോജനപ്പെടുക. പരാതപ്പെടുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും കേസ് നടപടികള്‍ രഹസ്യമായി തുടരുകയും ചെയ്യും.