ഹോം › ഗൾഫ്

ശൈത്യകാല അവധി; മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു

By News Desk · 16 Dec 2024, 12:21 PM

അബുദാബി: ശൈത്യകാലം ആരംഭിച്ചതോടെ മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു. ഇനി അടുത്ത വര്‍ഷം ജനുവരി ആറിന് മാത്രമേ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയൂള്ളൂ. 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിന്റെയും പരീക്ഷക്കായുള്ള തയാറെടുപ്പുകളുടെയും ഭാഗമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിക്കാലത്തെ ചില ദിനങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദീര്‍ഘിച്ച അവധി ലഭിക്കുന്നതിനാല്‍ ചിലരെല്ലാം നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യന്‍ സ്‌കൂളുകളിലെല്ലാം രണ്ടാം ടേം പരീക്ഷക്ക് ശേഷമാണ് ഇന്ന് വിദ്യാലയങ്ങള്‍ അടക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുക. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന പ്രാദേശിക-വിദേശ കരിക്കുലം പിന്തുടരുന്ന വിദ്യാലയങ്ങള്‍ ആദ്യപാദ പരീക്ഷയ്ക്കു ശേഷമാണ് അടക്കുന്നത്. അവധിയിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായി മിക്ക വിദ്യാലയങ്ങളിലും ഓപണ്‍ ഹൗസ് ചേര്‍ന്ന് കുട്ടികളുടെ പഠന നിലവാരം വിലയിരുത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#School holiday#UAE

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›