ഹോം › ഗൾഫ്

ശൈത്യകാല അവധി; ഹമദ് വിമാനത്താവളത്തില്‍ വാഹനം പാര്‍ക്കുചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍

By News Desk · 18 Dec 2024, 02:29 PM

ദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കേ അവധി ആഘോഷിക്കാന്‍ ഖത്തറിന് പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് പാക്കേജ് പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാത്താവളം. വാരാന്ത്യത്തിലേക്ക് മൂന്നു ദിവസംവരെയുള്ള പാര്‍ക്കിങ്ങിന് 250 റിയാലാണ് ഈടാക്കുക. നാലു മുതല്‍ ഏഴു ദിവസംവരെ 350, എട്ടു മുതല്‍ 14 ദിവസം വരെ 450 എന്നിങ്ങനെയാണ് പാക്കേജിലെ സ്‌പെഷല്‍ നിരക്ക്. https://www.mawaqifqatar.com/booking/site/hia എന്ന സൈറ്റിലാണ് പാര്‍ക്കിങ് ആവശ്യമുള്ളവര്‍ വാഹനം പ്രീബുക്ക് ചെയ്യേണ്ടത്. തങ്ങളുടെ വാഹനങ്ങള്‍ സുരക്ഷിതമായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പാര്‍ക്കുചെയ്യാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ്ങിനുള്ള ഇടം മുന്‍കൂട്ടി സൈറ്റിലൂടെ ബുക്കുചെയ്യാമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Doha#Hamad Airport

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›