ഹോം › ഗൾഫ്

യുഎഇയില്‍ ശൈത്യദിനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; താപനില 30 ഡിഗ്രി

By News Desk · 18 Feb 2025, 11:55 PM

അബുദാബി: രാജ്യത്ത് ശൈത്യകാല ദിനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയെന്ന സൂചന നല്‍കി മഴയുടെ സാന്നിധ്യത്തിലും താപനില ഉയരുന്നു. ഞായറാഴ്ച രാജ്യത്ത് പൊതുവേ 30 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ചില ഇടങ്ങളില്‍ താപനില 31 ഡിഗ്രിയോളമായിരുന്നു. മേഘാവൃതമായ കാലാവസ്ഥയും ചിലയിടങ്ങളിലെല്ലാം മഴയും ഈ ആഴ്ചയില്‍ ഉണ്ടാവുമെങ്കിലും അടുത്ത ആഴ്ച മുതല്‍ താപനില ഉയരുന്ന പ്രവണതയാവും സംഭവിക്കുക എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അബുദാബിയില്‍ ഇന്നലെ താപനില 31 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. രാത്രിയില്‍ 23 ഡിഗ്രിയിലേക്ക് താഴുന്ന പ്രവണതയും അനുഭവപ്പെട്ടു. വ്യാഴാഴ്ച വരെ അബുദാബിയിലും ദുബായിലും താപനില ഉയര്‍ന്നുതന്നെ നില്‍ക്കും. കിഴക്കന്‍ കാറ്റിന്റെ കുറഞ്ഞ മര്‍ദവും പടിഞ്ഞാറന്‍ കാറ്റിന്റെ കൂടിയ മര്‍ദവുമാണ് താപനില ഉയരുന്നതിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് ശൈത്യകാലങ്ങളില്‍ അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടായ 32.4 ഡിഗ്രി സെല്‍ഷ്യസ് അബുദാബി രേഖപ്പെടുത്തിയിരുന്നു. അന്ന് കുറഞ്ഞ താപനിലയായ 9.1 ഡിഗ്രി സെല്‍ഷ്യസ് റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സിലായിരുന്നു അനുഭവപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›