ഹോം › ഗൾഫ്

ശൈത്യം: വസ്ത്രം ഉള്‍പ്പെടെയുള്ളവ യുഎഇ ഫലസ്തീനില്‍ എത്തിച്ചു

By News Desk · 26 Dec 2024, 02:01 PM

അബുദാബി: ലോകം മുഴുവന്‍ ശൈത്യം അതികഠിനമായി തുടരുന്നതിനിടെ ഫലസ്തീനിലെ ജനങ്ങളെ തണുപ്പില്‍നിന്ന് രക്ഷിക്കാനായി യുഎഇ വസ്ത്രം ഉള്‍പ്പെടെയുള്ളവ എത്തിച്ചു. ദുരിതത്തില്‍ കഴിയുന്ന ഗാസ സ്ട്രിപ്പിലുള്ളവര്‍ക്കായാണ് ആയിരക്കണക്കിന് കമ്പിളിപോലുള്ള വസ്ത്രങ്ങള്‍ ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലേക്ക് ചൊവ്വാഴ്ച രാത്രി യുഎഇ പ്രത്യേക വിമാനത്തില്‍ എത്തിച്ചിരിക്കുന്നത്. ജാക്കറ്റുകള്‍, തണുപ്പ് പ്രതിരോധിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയാണ് എത്തിച്ചിരിക്കുന്നത്. ഇവ ഈജിപ്തിലെ റഫ അതിര്‍ത്തിയിലൂടെ ഫലസ്തീനിലേക്ക് എത്തിക്കും. ഇതോടൊപ്പം തമ്പുകള്‍ക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഫലസ്തീനിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനായുളള ഗാലന്റ് നൈറ്റ് 3 ഓപറേഷന്റെ ഭാഗമാണ് സഹായം നല്‍കുന്നതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›