പുതുവർഷ സമ്മാനം; ഏതൻസ് കന്നി സർവീസിന് ഒരു ദിർഹത്തിന് ടിക്കറ്റ്

അബുദാബി: ഈ മാസം 15നു ഗ്രീസിലെ ഏതൻസിലേക്കു ആരംഭിക്കുന്ന കന്നി സർവീസിന് ഒരു ദിർഹത്തിന് ടിക്കറ്റു വാഗ്ദാനം ചെയ്ത് വിസ് എയർ അബുദാബി. ഇന്നലെയും ഇന്നുമായി ആദ്യം
 

അബുദാബി: ഈ മാസം 15നു ഗ്രീസിലെ ഏതൻസിലേക്കു ആരംഭിക്കുന്ന കന്നി സർവീസിന് ഒരു ദിർഹത്തിന് ടിക്കറ്റു വാഗ്ദാനം ചെയ്ത് വിസ് എയർ അബുദാബി. ഇന്നലെയും ഇന്നുമായി ആദ്യം ബുക്ക് ചെയ്യുന്ന 2021 പേർക്കാണ് പുതുവർഷ സമ്മാനം. തെസ്‌ലോനികയിലേക്കും സർവീസ് തുടങ്ങും.

പുതുവർഷത്തിൽ യാത്രക്കാരെ വിസ്മയിപ്പിച്ചാണു തുടക്കമെന്നു വിസ് എയർ അബുദാബി എംഡി കീസ് വാൻ ഷെയ്ഖ് പറഞ്ഞു. കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ പേർ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

അലക്സാൻഡ്രിയ, കുതൈസി, ലാർനാക, ഒഡേസ, യേരേവൻ തുടങ്ങിയ സെക്ടറുകളിലേക്കു വരും മാസങ്ങളിൽ സർവീസ് ആരംഭിക്കുമെന്നും കീസ് വാൻ ഷെയ്ഖ് പറഞ്ഞു.