{"vars":{"id": "89527:4990"}}

ലോക ബാങ്ക് ആഗോള സൂചിക: മേഖലയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

 
ദോഹ: ലോക ബാങ്കിന്റെ ആഗോള സൂചികയില്‍ രാജ്യത്തിന് ഒന്നാംസ്ഥാനം ലഭിച്ചതായി ഖത്തര്‍ നാഷ്ണല്‍ പ്ലാനിങ് കൗണ്‍സില്‍ അറിയിച്ചു. രാഷ്ട്രീയ സ്ഥിരത, നിയമവാഴ്ച തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പദവി നിര്‍ണയിക്കുന്നത്. ലോക ബാങ്ക് പുറത്തിറക്കിയ ആഗോള ഭരണ സൂചികയിലാണ് മേഖലയില്‍ 2024ല്‍ ഖത്തര്‍ ഒന്നാമതെത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്ഥിരതയുടെ കാര്യത്തില്‍ ഖത്തറിന് സൂചികയില്‍ 84.36 ശതമാനവും നിയമവാഴ്ചയില്‍ 80.19 ശതമാനവുമാണ് സ്‌കോര്‍. ഭരണപരമായ സുസ്ഥിരതയും ഫലപ്രദമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ മികവുമാണ് ലോകബാങ്ക് ആഗോള സൂചികയില്‍ മേഖലയില്‍ ഒന്നാമതെത്തുന്നതിലേക്ക് നയിച്ചതെന്ന് ഖത്തര്‍ നാഷ്ണല്‍ പ്ലാനിങ് കൗണ്‍സില്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇജിഡിഐ(ഇ-ഗവ. ഡെവലപ്‌മെന്റ് ഇന്റെക്‌സ്)യിലെ 193 രാഷ്ട്രങ്ങളുടെ പട്ടികയില്‍ 2024ല്‍ 53ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. മുന്‍പ് 78ാം സ്ഥാനമായിരുന്നതാണ് ഖത്തര്‍ മെച്ചപ്പെുടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സൂചികയായ റെഗുലേറ്ററി ക്വാളിറ്റി ഇന്‍ഡെക്‌സില്‍ 81.13 ശതമാനവും സര്‍ക്കാര്‍ കാര്യക്ഷമതയില്‍ 85.85 ശതമാവും പങ്കാളിത്ത ഉത്തരവാദിത്ത സൂചികയില്‍ 22.55 ശതമാനവും ഖത്തര്‍ കരസ്ഥമാക്കിയിരുന്നു.