ഹോം › ഗൾഫ്

ലോകത്തിലെ മികച്ച നഗരം: ലോസ് ആഞ്ചലസിനെയും ടൊറെന്റോയെയും മിലാനെയും വിയന്നയെയും മലര്‍ത്തിയടിച്ച് ദുബൈ

By News Desk · 23 Nov 2024, 12:45 AM

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച 13ാമത്തെ നഗരമെന്ന പദവി ദുബൈക്ക് സ്വന്തം. ലോക പ്രശസ്ത നഗരങ്ങളായ ലോസ് ആഞ്ചലസിനെയും ടൊറന്റോയെയും മിലാനെയും വിയന്നയെയും സോളിനെയും മലര്‍ത്തിയടിച്ചാണ് ദുബൈ ഈ നേച്ചം കൈവരിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള ലോകത്തിലെ സമഗ്രമായ മെട്രോപോളിറ്റന്‍ എന്ന ഖ്യാതിയുള്ള നഗരങ്ങളുടെ സൂചികയിലാണ് ഈ അംഗീകാരം. മാര്‍ക്കറ്റിങ് ആന്റ് ബ്രാന്റ് സ്ട്രാറ്റജി കമ്പനിയായ റിസൊണന്‍സാണ് സൂചിക പ്രസിദ്ധീകരിച്ചത്. ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമെന്ന ആഗോള ഖ്യാതിയാണ് ദുബൈയുടെ നേട്ടമെന്ന് റിസൊണന്‍സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ക്രിസ് ഫെയര്‍ വ്യക്തമാക്കി. ലിവബിളിറ്റി, ലൗവബിളിറ്റി, പ്രോസ്പിരിറ്റി എന്നിവയായിരുന്നു നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മുഖ്യഘടകങ്ങള്‍. ഉദ്യാനങ്ങളും പച്ചപ്പും സൈക്കിള്‍ പാത്തും വായുവിന്റെ ഗുണനിലവാരവുമാണ് ലിവബിളിറ്റിയില്‍ പരിഗണിച്ചത്. റെസ്‌റ്റോറന്റ്‌സ്, നൈറ്റ് ലൈഫ്, അട്രാക്ഷന്‍സ് ആന്റ് മ്യൂസിയംസ് ആയിരുന്നു ലൗവബിളിറ്റിയുടെ മാനദണ്ഡം. പെര്‍കാപിറ്റാ ജിഡിപിയായിരുന്നു പ്രോസ്പിരിറ്റിയുടെ മാനദണ്ഡമായി പരിഗണിച്ചതെന്നും ക്രിസ് വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#Los Angeles#Milan#Toronto#Viennam#World's best city

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›