ലോകത്തിലെ ഏറ്റവും വലിയ വിനോദ ഉത്സവം ‘ഫ്രിഞ്ച്’ ഷാർജയിൽ

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് ഷാർജ: ലോകത്തിലെ ഏറ്റവും വലിയ കലാവിനോദ പരിപാടിയായ അന്താരാഷ്ട്ര ഫ്രിഞ്ച് ഫെസ്റ്റിവലിൻന്റെ പുതിയ പതിപ്പ് അറബ് സാംസ്കാരികതയുടെ ഹൃദയഭൂമിയായ ഷാർജയിൽ വരുന്നു. ഷാർജ
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ കലാവിനോദ പരിപാടിയായ അന്താരാഷ്ട്ര ഫ്രിഞ്ച് ഫെസ്റ്റിവലിൻന്റെ പുതിയ പതിപ്പ് അറബ് സാംസ്‌കാരികതയുടെ ഹൃദയഭൂമിയായ ഷാർജയിൽ വരുന്നു. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുരൂക്ക്) സംഘടിപ്പിക്കുന്ന ഉത്സവം ജനുവരി 16 മുതൽ ഫെബ്രുവരി ഒന്നുവരെയുള്ള 17 ദിവസങ്ങളിൽ, ഷാർജയിലെ അൽ ഖസബ, അൽ നൂർ ഐലൻറ്, അൽ മജാസ് വാട്ടർ ഫ്രണ്ട് തുടങ്ങി അഞ്ചിടങ്ങളിലായിട്ടാണ് നടക്കുക.

തെരുവുകളും കവലകളും ഈ ദിവസങ്ങളിൽ ഉത്സവ ചമയങ്ങളണിയും. തെരുവ് സർക്കസ്, നാടകം, നൃത്തം, സംഗീതം, മായാജാലം തുടങ്ങി മറ്റ് സംവേദനാത്മക വിനോദങ്ങളും അവതരിപ്പിക്കുമെന്ന് ഷുരൂക്ക് സി.ഒ.ഒ അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.

ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻന്റ് അതോറിറ്റിയുമായുള്ള (എസ്.സി.ടി.ഡി.എ) തന്ത്രപരമായ പങ്കാളിത്തത്തിലാണ് ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവൽ 2020 അവതരിപ്പിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ഇവൻന്റ് കമ്പനിയായ ഡോൾഫിൻ ക്രിയേറ്റീവുമായി സഹകരിച്ച് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ആർട്‌സ് ഫെസ്റ്റിവൽ ഇത് സംഘടിപ്പിക്കും.

യു.എ.ഇയിൽ താമസിക്കുന്ന 200ലധികം ദേശീയതകൾ ആഗോള കലയുമായി ബന്ധപ്പെടണമെന്ന് ഫ്രിഞ്ചിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നു. വിജ്ഞാനവും സംസ്‌കാരവും കലയും ഷാർജയുടെ വികസന പാതയായി തിരഞ്ഞെടുത്ത സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ച്ചപ്പാടാണ് ഇതിലൂടെ ഇതൾ വിരിയുന്നതെന്ന് ഖസീർ പറഞ്ഞു.

മേളയിൽ 35 പ്രൊഡക്ഷനുകൾ നടക്കുമെന്ന് ഷാർജ ഫ്രിംഗിൻന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നോബസുത്തു റായ് പറഞ്ഞു. യു.എസിൽ നിന്നുള്ള അമേസിംഗ് ബബിൾ മാൻ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്റ്റിക്ക് സ്റ്റോൺസ് ബ്രോക്കൺ ബോൺസ്, ടോം തം ബീറ്റ് ബോക്‌സ് ആക്റ്റ് ഓസ്‌ട്രേലിയ, ‘എഡിൻബർഗ് ഫെസ്റ്റിവലിലെ കുട്ടികളുടെ ഷോ, കൂടാതെ നിരവധി തെരുവ് കലകളും നടക്കും.

1940കളിൽ എഡിൻബർഗിൽ ഉയർന്നുവന്ന ധീരവും പുതുമയുള്ളതുമായ ഒരു ആശയം താമസിയാതെ ലോകത്തിൻന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടു . ഇന്ന്, ലോകമെമ്പാടും 200 ലധികം ഫ്രിഞ്ച് ഇവൻന്റെുകൾ നടക്കുന്നുവെന്ന് നോബസുത്തു റായ് പറഞ്ഞു.

എസ്.സി.ടി.ഡി.എ ഓവർസീസ് പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ െന്റ് മാനേജർ മജിദ് ഹമദ് അൽ സുവൈദി, ദക്ഷിണാഫ്രിക്കയിലെ ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവലിൻന്റെയും നാഷണൽ ആർട്‌സ് ഫെസ്റ്റിവലിൻന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നോബസുത്തു റായ്, കൂടാതെ മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു. ഫ്രിഞ്ചിൻന്റെ വിളംബരം അറിയിച്ചുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.