ഹോം › ഗൾഫ്

ബോട്ടിനും നൗകകള്‍ക്കും ദുബായില്‍ ഓണ്‍ലൈന്‍ ആയി ലൈസന്‍സ് നേടാം

By News Desk · 24 Feb 2025, 06:44 PM

ദുബായ്: ബോട്ടുകള്‍ക്കും നൗകകള്‍ക്കുമെല്ലാം ഓണ്‍ലൈനായി ലൈസന്‍സ് ലഭ്യമാക്കി ദുബായ്. പ്രൊഫഷണല്‍ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കും റിക്രിയേഷന്‍ ആവശ്യങ്ങള്‍ക്കുമെല്ലാമുള്ള ലൈസന്‍സ് ആണ് ഓണ്‍ലൈന്‍ ടെസ്റ്റിലൂടെ അധികൃതര്‍ നല്‍കുക. ഇതിനായുള്ള ഓണ്‍ലൈന്‍ പരീക്ഷ പാസാവുന്നവര്‍ക്ക് മറൈന്‍ ലൈസന്‍സ് ലഭ്യമാക്കുമെന്ന് ദുബായ് മറൈന്‍ അതോറിറ്റി ഓഫ് പോട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍(പിസി എഫ്‌സി) വ്യക്തമാക്കി. ലൈസന്‍സിനായി ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതില്ലെന്ന് ചുരുക്കം. ലൈസന്‍സിന് ആവശ്യമായ രേഖകള്‍ അപേക്ഷാര്‍ഥി ഓണ്‍ലൈനിലൂടെ സബ്മിറ്റ് ചെയ്യണം. ഇതിനുശേഷം നടക്കുന്ന തിയറെറ്റിക്കല്‍ എക്‌സാം പാസാക്കുന്നവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക. 12 മീറ്റര്‍ വരെ നീളമുള്ള യാനങ്ങള്‍ ഓടിക്കുന്നവര്‍ക്കായി 25 ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പിസിഎഫ്‌സി മാരി ടൈം ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മരി ടൈം എനേബിള്‍മെന്റ് മാനേജര്‍ റാഷിദ് ഖലീഫ അല്‍ ഫലാസി വ്യക്തമാക്കി. 24 മീറ്റര്‍ നീളമുള്ള യാനങ്ങളുടെ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് 50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›