ഹോം › ഗൾഫ്

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി സായിദ് രാജ്യാന്തര വിമാനത്താവളത്തിന്

By News Desk · 06 Dec 2024, 09:26 PM

അബുദാബി: ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് സ്വന്തം. പ്രശസ്തമായ പ്രീ വെര്‍സയില്ലീസ് പുരസ്‌കാരത്തിലെ എയര്‍പോര്‍ട്ട് വിഭാഗത്തിലെ വേള്‍ഡ് ആര്‍കിടെക്ചര്‍ ആന്റ് ഡിസൈന്‍ അവാര്‍ഡാണ് വിമാനത്താവളം കരസ്ഥമാക്കിയത്. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. രാജ്യം 53ാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍തന്നെ അവാര്‍ഡ് ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണ്. വിമാനത്താവളം തുറന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് വമ്പന്‍ നേട്ടം കൈവരിച്ചിരിക്കുന്നത്. യുഎഇയുടെ മഹത്തായ പാരമ്പര്യം അടയാളപ്പെടുത്തുന്ന അത്യുഗ്രന്‍ രൂപകല്‍പനയാണ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങള്‍ ഇഞ്ചോടിഞ്ച് പോരടിച്ച മത്സരത്തില്‍ നേട്ടംകൊയ്യുന്നതില്‍ നിര്‍ണായകമായി മാറിയത്. 7.42 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ രൂപകല്‍പന എക്‌സ് ആകൃതിയിലാണ്. മണിക്കൂറില്‍ 11,000 യാത്രക്കാരേയും 79 വിമാനങ്ങളേയും കൈകാര്യം ചെയ്യാന്‍ ഉതകുംവിധമാണ് ഈ വിമാനത്താവളം സജ്ജമാക്കിയിരിക്കുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Zayed International Airport

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›