ഹോം › ഗൾഫ്

‘സീറോ ബ്യൂറോക്രസി’: തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റി യുഎഇ

By News Desk · 15 Nov 2024, 04:06 PM

അബുദാബി: രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ സര്‍ക്കാര്‍ തലത്തിലെ സേവനങ്ങളില്‍ താലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീറോ ബ്യൂറോക്രസി’ പരിപാടിയുടെ ഭാഗമായി തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. ഇതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലും ക്ലേശരഹിതമായി മാറും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് നേരത്തെ നേരിട്ട് മന്ത്രാലയം ഓഫീസ് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ കഴിയും. ഇതോടെ ഇവ രണ്ടിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങളും ആവശ്യതകളും പൂര്‍ണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേകമായി രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയ ഒരു ദിവസംകൊണ്ട് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍, മരിച്ച വ്യക്തികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, ഉപയോഗിക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE#Zero bureaucracy

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›