ജലീബ് അല്‍ ശുയൂഖില്‍ ബാച്ചിലര്‍മാര്‍ ഒഴിയാനുള്ള കാലാവധി 15ന് അവസാനിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല് ശുയൂഖില് കുടുംബത്തോടെയല്ലാതെ താമസിക്കുന്ന പ്രവാസി തൊഴിലാളികള്ക്ക് ഒഴിഞ്ഞുപോകാനുള്ള സമയം ഈ മാസം 15ന് അവസാനിക്കും. അതിന് ശേഷവും ബാച്ചിലര് പ്രവാസികള്
 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ കുടുംബത്തോടെയല്ലാതെ താമസിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള സമയം ഈ മാസം 15ന് അവസാനിക്കും. അതിന് ശേഷവും ബാച്ചിലര്‍ പ്രവാസികള്‍ ഇവിടെ തുടര്‍ന്നാല്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

നിയമലംഘനം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. താമസകേന്ദ്രത്തിന്റെ ഉടമസ്ഥര്‍, സഹായം നല്‍കുന്ന പൗരന്മാര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്കെതിരെയെല്ലാം കര്‍ശന നടപടിയുണ്ടാകും.