ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇന്ത്യന്‍ പ്രവാസിക്ക് റാക് പോലീസിന്റെ കാരുണ്യക്കൈനീട്ടം

റാസല്ഖൈമ: ഫാമില് കൃഷിപ്പണി ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന ഇന്ത്യന് പ്രവാസിയുടെ ജീവന് രക്ഷിച്ച് റാസല്ഖൈമ പോലീസ്. 29കാരനായ കര്ഷകന് മറിഞ്ഞുവീഴുന്നത് പോലീസിന്റെ ക്യാമറയില് പതിയുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ
 

റാസല്‍ഖൈമ: ഫാമില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന ഇന്ത്യന്‍ പ്രവാസിയുടെ ജീവന്‍ രക്ഷിച്ച് റാസല്‍ഖൈമ പോലീസ്. 29കാരനായ കര്‍ഷകന്‍ മറിഞ്ഞുവീഴുന്നത് പോലീസിന്റെ ക്യാമറയില്‍ പതിയുകയായിരുന്നു.

ഉടനെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചതോടെ അവസാനിച്ചില്ല റാക് പോലീസിന്റെ കരുതല്‍. മേജര്‍ ഓപറേഷന്‍ ആവശ്യമായി വന്ന ഉസ്മാന്‍ മുഹമ്മദ് എന്ന ഇയാളുടെ രക്ഷിതാക്കളെ ഇന്ത്യയില്‍ നിന്ന് പോലീസിന്റെ ചെലവില്‍ വരുത്തിച്ചു. പോലീസ് തന്നെയാണ് ആശുപത്രി ബില്‍ അടച്ചതും. ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നു.