ദുബായ് ഗരസഭയുടെ വെർച്വൽ പരിസ്ഥിതി പ്രദർശനം ശ്രദ്ധേയമായി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ദുബായ് ഗരസഭയുടെ കീഴിൽ വെർച്വൽ പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ തുടക്കം മുതൽ നടന്ന പാരിസ്ഥിതിക ശ്രമങ്ങളെക്കുറിച്ചാണ്
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ദുബായ് ഗരസഭയുടെ കീഴിൽ വെർച്വൽ പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ തുടക്കം മുതൽ നടന്ന പാരിസ്ഥിതിക ശ്രമങ്ങളെക്കുറിച്ചാണ് എക്‌സിബിഷൻ വെളിച്ചം വീശിയത്. ഇത് ജൈവ വൈവിധ്യത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള മുനിസിപ്പാലിറ്റികളും പരിസ്ഥിതി സംഘടനകളും നടത്തുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

ആർട്ട് 4 യൂ ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച വെർച്വൽ എൻവയോൺമെന്റ് എക്‌സിബിഷനിൽ 15 അന്താരാഷ്ട്ര കലാകാരന്മാർ വരച്ച ചിത്രങ്ങൾ കാണുന്നതിന് യുഎഇ നിവാസികൾക്കൊപ്പം ലോകമെമ്പാടുമുള്ള സമൂഹത്തെ ഇത് സഹായിക്കും.

ലോകം ആഘോഷിക്കുന്ന പാരിസ്ഥിതിക പരിപാടിയുടെ തുടർച്ച എന്ന നിലക്കാണ് ദുബായി മുനിസിപ്പാലിറ്റി എക്‌സിബിഷൻ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനു മുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യം വച്ചുള്ള തായിരുന്നു വെർച്വൽ ടൂർ.

പ്രകൃതിയുമായി ആശയവിനിമയം തുടരുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതും വന്യജീവികളും സസ്യങ്ങളും ഉൾക്കൊള്ളുന്ന 60 പെയിന്റിംഗുകളുടെ ഒരു വെർച്വൽ ടൂർ ഉൽക്കൊള്ളുന്നതായിരുന്നു പരിപാടി. എല്ലാ പ്രായത്തിലുമുള്ള സമൂഹത്തിലെ അംഗങ്ങൾക്ക് വ്യക്തമായും കൃത്യമായും കാണുന്നതിന് ദിവസം മുഴുവൻ വെർച്വൽ ടൂർ, ലഭ്യമാണ്.

നിലവിലെ വെല്ലുവിളികളുടെ സ്വഭാവവും വ്യാപ്തിയും എന്തുതന്നെയായാലും, എമിറേറ്റിന് പരിസ്ഥിതിയോടും പ്രകൃതിയോടും ഉള്ള നിരന്തരമായ പ്രതിബദ്ധത ദുബായ് മുനിസിപ്പാലിറ്റി ആവർത്തിച്ചു വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ.

മലിനീകരണം, മണ്ണൊലിപ്പ് എന്നിവയിൽ നിന്നും വിവിധ പാരിസ്ഥിതിക മേഖലകളായ വായു, ജലം, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ദുബായ് മുനിസിപ്പാലിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

ദുബായ് നഗരത്തിലെ ജനങ്ങളുടെയും താമസക്കാരുടെയും സന്ദർശകരുടെയും സന്തോഷം ഉറപ്പാക്കുന്ന തരത്തിൽ വായുവിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി പാരിസ്ഥിതിക സംരംഭങ്ങളും തന്ത്രപരമായ പദ്ധതികളും മുനിസിപ്പാലിറ്റി വിജയകരമായി നടപ്പാക്കി വരുന്നതിന്റെ തുടർച്ചയാണിത്.