പ്രവാസികളുടെ സ്‌പോൺസർഷിപ്പ് മാറ്റം: കരട് നിയത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

ദോഹ: തൊഴിൽ കരാർ കാലയളവിൽ തന്നെ സ്പോൺസർഷിപ്പ് മാറാനുള്ള കരടുനിയമം ഖത്തർ മന്ത്രിസഭ അംഗീകരിച്ചു. പ്രവാസികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്ന കരടു നിയമവും അംഗീകരിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി
 

ദോഹ: തൊഴിൽ കരാർ കാലയളവിൽ തന്നെ സ്‌പോൺസർഷിപ്പ് മാറാനുള്ള കരടുനിയമം ഖത്തർ മന്ത്രിസഭ അംഗീകരിച്ചു. പ്രവാസികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്ന കരടു നിയമവും അംഗീകരിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉസ്മാൻ ഫക്രു അറിയിച്ചു.

ഖത്തർ തൊഴിൽ നിയമം ബാധകമല്ലാത്തവരും ഗാർഹിക തൊഴിലാളികളും രാജ്യം വിടുന്നതിന് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്ന നിയമവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.