യുഎൻഎച്ച്സിആറും ഷാർജയുടെ നാമയും കരാറിൽ ഒപ്പുവച്ചു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് പാക്കിസ്ഥാനിലെ അഭയാർഥിക്യാമ്പുകളിലെ വനിതാ അഫ്ഗാനി കര കൗശല ത്തൊഴിലാളികൾക്ക് സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഷാർജയുടെ നാമ യും യുഎൻഎച്ച്സിആറും
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

പാക്കിസ്ഥാനിലെ അഭയാർഥിക്യാമ്പുകളിലെ വനിതാ അഫ്ഗാനി കര കൗശല ത്തൊഴിലാളികൾക്ക് സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഷാർജയുടെ നാമ യും യുഎൻഎച്ച്സിആറും ഒപ്പുവച്ചു.

ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി, പാകിസ്ഥാൻ ഇസ്ലാമാബാദിലെയും ലാഹോറിലെയും പ്രധാന നഗരങ്ങളിലുള്ള നിരവധി സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സ്ത്രീകളുടെ പുരോഗതി വർദ്ധിപ്പിക്കുന്നതിൽ നാമയുടെ വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം ലഭിക്കേണ്ട മേഖലകളെ തിരിച്ചറിയുകയും അവർക്ക് സുസ്ഥിര വരുമാന സ്രോതസുകളിലേക്ക് പ്രവേശനം നൽകുകയും ചെയ്യുകയായിരുന്നു.

പാക്കിസ്താനിലെ യു എ ഇ അംബാസഡർ ഹമദ് ഒബയ്ദ് അൽ സാബിയുടെ സാന്നിധ്യത്തിൽ നാമ ഡയറക്ടർ റീം ബിൻകരം, പാകിസ്ഥാനിലെ യുഎൻഎച്ച്സിആർ പ്രതിനിധി റുവേന്ദ്രിനി മെനിക്ഡിവേല എന്നിവരുടെ നേതൃത്വത്തിലാണ് കരാർ ഒപ്പിട്ടത്.

സ്ത്രീകൾ പ്രധാനപ്പെട്ട മനുഷ്യരാണെന്ന് വിശ്വസിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അവരെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്ന ഷാർജ ആസ്ഥാനമായുള്ള പൊതു ലാഭരഹിത സംഘടനയാണ് നാമ.

ബലൂചിസ്ഥാനിലെ ക്വറ്റ നഗരത്തിലെ വനിതാ അഫ്ഗാനി പരവതാനി നെയ്ത്തുകാർക്ക് സുസ്ഥിരമായ വരുമാനം പ്രദാനം ചെയ്യുന്ന നാമയും ഐക്യരാഷ്ട്ര അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറും തമ്മിൽ ഒപ്പുവച്ച കരാർ, ശൈഖ ജവഹർ അൽ ഖാസിമിയുടെ പ്രവർത്തന രംഗത്തുള്ള പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടും.