രുചിമേളവുമായി ദുബായ് ഫുഡ് ഫെസ്റ്റ് 25 മുതൽ

ദുബായ്: ആകർഷക സമ്മാനങ്ങളുമായി ഡിഎഫ്എഫ് (ദുബായ് ഫുഡ് ഫെസ്റ്റിവൽ) 25ന് ആരംഭിക്കും. റസ്റ്ററന്റുകളിൽ 50% ഇളവുകൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ നടത്തുന്ന മേള ഏപ്രിൽ 17ന് സമാപിക്കും.
 

ദുബായ്: ആകർഷക സമ്മാനങ്ങളുമായി ഡിഎഫ്എഫ് (ദുബായ് ഫുഡ് ഫെസ്റ്റിവൽ) 25ന് ആരംഭിക്കും. റസ്റ്ററന്റുകളിൽ 50% ഇളവുകൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ നടത്തുന്ന മേള ഏപ്രിൽ 17ന് സമാപിക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് മേള നടത്തുന്നത്. 25 മുതൽ ഏപ്രിൽ പത്തുവരെയാണ് ദുബായ് റസ്റ്ററന്റ് വീക്ക്.

ഇതിലാണ് തിരഞ്ഞെടുക്കപ്പെട്ട റസ്റ്ററന്റുകളിൽ വിലയിൽ പകുതി ഇളവ് കിട്ടുക. ഹിഡൻ ജെംസ് വിഭാഗത്തിൽ വിവിധ രാജ്യങ്ങളിലെ 32 തരം ഭക്ഷണം ആസ്വദിക്കാൻ അവസരം ലഭിക്കും. ഇവയുടെ പട്ടിക ഡിഎഫ്എഫ് പ്രസിദ്ധീകരിക്കും. ഏപ്രിൽ 17 വരെ നടക്കുന്ന ഫുഡ്കേഷൻസിൽ മുന്തിയ ഹോട്ടലുകളിൽ താമസിച്ച് ഭക്ഷണം ആസ്വദിക്കാം.