ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്; ഇ.പി ജോൺസൺ നയിച്ച വിശാല ജനകീയ മുന്നണിക്ക് വൻവിജയം

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ഷാർജ: യു.എ.ഇയിലെ സുപ്രധാന ഇന്ത്യൻ പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി സെലക്ഷനിൽ ഇ.പി. ജോൺസനും അബ്ദുല്ല മല്ലിച്ചേരിയും
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഷാർജ: യു.എ.ഇയിലെ സുപ്രധാന ഇന്ത്യൻ പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി സെലക്ഷനിൽ ഇ.പി. ജോൺസനും അബ്ദുല്ല മല്ലിച്ചേരിയും നയിച്ച വിശാല ജനകീയ മുന്നണിക്ക് മിന്നുന്ന വിജയം. നിലവിലെ പ്രസിഡൻറ് ഇ.പി. ജോൺസൻ മുഖ്യ എതിർ സ്ഥാനാർഥി സി.ആർ.ജി. നായരെയാണ് തോൽപിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ മാനേജ്മന്റെ് കമ്മിറ്റിയംഗമായിരുന്ന എ. മാധവൻ നായർ (പാടി) നിലവിലെ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയോട് പരാജയപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് അനിൽ അമ്പാട്ട് ആയിരുന്നു കെ. ബാലകൃഷ്ണന്റെ പ്രതിയോഗി.

മാനേജിങ് കമ്മിറ്റിയിലേക്ക് അഹ്മദ് റാവുത്തർ ഷിബ്‌ലി, ബാബു വർഗീസ്, എൻ.കെ. പ്രഭാകരൻ, പ്രതീഷ് ചിതറ, ശശി വാരിയത്ത്, എ. ഷഹൽ ഹസൻ, ടി. മുഹമ്മദ് നാസർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമവാക്യം മാറിയാണ് ഇക്കുറി മുന്നണികൾ രൂപപ്പെട്ടത്. ഇൻകാസ്, കെ.എം.സി.സി, ഐ.എം.സി.സി, യുവകലാസാഹിതി, ടീം ഇന്ത്യ, പ്രവാസി ഷാർജ തുടങ്ങിയ കൂട്ടായ്മകളുടെ പിന്തുണ വിശാല ജനകീയ മുന്നണിക്കായിരുന്നു. ബി.ജെ.പി അനുകൂല സ്ഥാനാർഥികളും ചില സ്വതന്ത്ര സ്ഥാനാർഥികളും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചെങ്കിലും സാന്നിധ്യം അറിയിക്കാനായില്ല.

ഐ.എ.എസ് മുൻ ഭരണസമിതി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അംഗങ്ങൾ നൽകിയ അംഗീകാരമാണ് ഈ ഗംഭീര വിജയമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അഭിപ്രായപ്പെട്ടു.

വോട്ടവകാശം വിനിയോഗിച്ചവർ 1,419 പേർ

തുടക്കംമുതൽ വീറും വാശിയും തീർത്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ആകെ വോട്ടവകാശം വിനിയോഗിച്ചത് 1419 പേർ. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുമണിക്ക് അവസാനിച്ചു. കഴിഞ്ഞവർഷം 1428 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും നേതാക്കളും അംഗങ്ങളോട് വോട്ടഭ്യർഥിച്ചുകൊണ്ട് രാവിലെമുതൽ ഇന്ത്യൻ അസോസിയേഷൻ പരിസരത്ത് സജീവമായിരുന്നു. ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കായി 43 പേരാണ് മത്സരരംഗത്തുള്ളത്.

വോട്ടെടുപ്പ് നടന്ന അസോസിയേഷൻ കമ്യൂണിറ്റിഹാളിൽ എട്ട് പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. ദുബായിലെ പോൾ ടി. ജോസഫ് ആയിരുന്നു വരണാധികാരി. ധാരാളം പേർ അസോസിയേഷൻ പരിസരത്ത് തമ്പടിച്ചിരുന്നു.

തെരെഞ്ഞടുപ്പിൽ ഇ.പി.ജോൺസൻ പാനലിനെ വിജയിപ്പിച്ച അംഗങ്ങൾക്ക് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി നന്ദി പറഞ്ഞു

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരെഞ്ഞടുപ്പിൽ ഇ.പി.ജോൺസൻ, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ പാനലിനെ വിജയിപ്പിച്ച മുഴുവൻ ഐ.എ.എസ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

ഇ.പി.ജോൺസനെയും സഹപ്രവർകരെയും മുഴുവൻ ഇൻക്കാസ് പ്രവർത്തകർക്ക് വേണ്ടി അഭിനന്ദിക്കുന്നതോടൊപ്പം, കഴിഞ്ഞ വർഷം ഐ.എ.എസ്. നടത്തിയ സേവനങ്ങൾക്കുള്ളഅംങ്ങീകാരമാണ് ഈ വിജയമെന്നും ശ്രീ പുന്നക്കൻ മുഹമ്മദലി അടിവരയിട്ടു.

കെ.പി.സി സി. എടുത്ത തീരുമാനം ശരിവയ്ക്കുന്നതാണ് ഈ ചരിത്ര വിജയത്തിന് കാരണമായതെന്നും സ്വാഗതാർഹമായ തീരുമാനത്തിന് ഇൻക്കാസ് സെക്രട്ടറി ശ്രീ പുന്നക്കൻ കെ .പി. സി. സി. യോടുള്ള പ്രത്യേക നന്ദിയും എടുത്ത് പറഞ്ഞു.