ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ 12–>o പതിപ്പിൽ ‘പ്രചോദനാത്മക പുസ്തകങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു

Report : Mohamed Khader Navas ഷാർജ: കുട്ടികളിൽ വിമർശനാത്മക ചിന്ത, പഠനം, സർഗ്ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രചയിതാക്കൾക്ക് എങ്ങനെ പുസ്തകങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതായിരുന്നു കൾച്ചറൽ
 

Report : Mohamed Khader Navas

ഷാർജ: കുട്ടികളിൽ വിമർശനാത്മക ചിന്ത, പഠനം, സർഗ്ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രചയിതാക്കൾക്ക് എങ്ങനെ പുസ്തകങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതായിരുന്നു കൾച്ചറൽ ഫോറം നേതൃത്വം നൽകിയ പ്രഭാഷണത്തിൻ്റെ കാതൽ.
പ്രചോദനാത്മകമായ ഒരു പുസ്തകം ഒരു കുട്ടിയുടെ മനസ്സിനെ ഉത്തേജിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒന്നാണെന്നും, രചയിതാവ് ഒരു കുട്ടിയുടെ പ്രായം കണക്കിലെടുക്കണമെന്നും ജോർദാനിയൻ എഴുത്തുകാരി ഫിദ അൽ സമർ അഭിപ്രായപ്പെട്ടു. ചിലപ്പോൾ വാക്കുകളേക്കാൾ നന്നായി ചിത്രങ്ങൾ സംസാരിക്കുമെന്നും അതുകൊണ്ടു തന്നെ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ചിത്രങ്ങളുടെ ശക്തിയിൽ ശ്രദ്ധിക്കാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു. ഏറ്റവും പ്രധാനമായി പുസ്തകത്തിൽ ആകർഷകമായ കഥാപാത്രങ്ങൾ ഉണ്ടായിരിക്കണമെന്നും അൽ സമർ കൂട്ടിച്ചേർത്തു.

കുട്ടികളെ വായനയിലേക്ക് ആകർഷിക്കാൻ നർമ്മബോധവും കരിസ്മാറ്റിക് നായക കഥാപാത്രങ്ങളും ഉള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അൽ-സമർ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു.

കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളുടെ ക്ഷാമം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് താൻ കടലാസും പേനയുമായി ചങ്ങാത്തം കൂടി തുടങ്ങിയതെന്ന് സെഷനിലെ രണ്ടാമത്തെ പാനലിസ്റ്റ് സെനുബിയ അർസലാൻ സദസ്സിനോട് പറഞ്ഞു. താൻ ചെറുപ്പത്തിൽ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളൊക്കെ വളർന്നപ്പോൾ തൻ്റെ ചുറ്റുപാടിൽ നിന്നും തിരിച്ചറിയാൻ കഴിയാത്തത്ര വിധം അകന്നു പോയിരുന്നുവെന്നും അവർ വ്യക്തമാക്കി. ജീവിതത്തിൻ്റെ ആദ്യ വർഷങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്കായി നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, അവർക്ക് രസകരവും ആകർഷകവുമായ രീതിയിൽ ഉറക്കെ വായിച്ചു കൊടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ദുബായിൽ താമസമാക്കിയ പാകിസ്ഥാൻ എഴുത്തുകാരി പറഞ്ഞു.

ഇന്ന് നമ്മൾ ഓരോ അടുത്ത സെക്കൻ്റെലും നന്നായി പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ആഗോള ലോകത്തിലാണ് ജീവിക്കുന്നത്. നമ്മുടെ ഭക്ഷണം നമ്മൾ ജീവിക്കുന്ന ലോകത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടുകാർ വ്യത്യസ്ത പാചകരീതികൾ പരീക്ഷിക്കുകയും, മെക്സിക്കോ, സ്വീഡൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് അവരുടെ ഭക്ഷണത്തിലൂടെ അറിയുകയും ചെയ്യുന്നുണ്ട്, എങ്കിൽ എന്തുകൊണ്ടാണ് ഞങ്ങളുടെ പുസ്തകങ്ങൾ മറ്റു രാജ്യക്കാർ അറിയാത്തത് എന്നവർ ഉത്കണ്ഠപെട്ടു.

കുട്ടികളുടെ സാഹിത്യത്തിൻ്റെയും അനുബന്ധ കലകളുടെയും സ്രഷ്ടാക്കളുമായി യുവ വായനക്കാരെ ഒന്നിപ്പിക്കുന്ന പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവം മെയ് 29 വരെ ഷാർജയിലെ എക്സ്പോ സെൻ്റെറിൽ ദിവസേന വൈകുന്നേരം 4 മുതൽ 10 വരെ പ്രവർത്തിക്കും.