സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം യഥാസമയം നല്‍കണമെന്ന് യു എ ഇ

അബുദബി: വേതന സംരക്ഷണ സംവിധാനത്തിലൂടെ സമയത്തിന് തന്നെ പ്രവാസി തൊഴിലാളികളുടെ വേതനം നല്കണമെന്ന് സ്വകാര്യ കമ്പനികളോട് മാനവവിഭവ- ഇമാറാത്തിവത്കരണ മന്ത്രാലയം നിര്ദ്ദേശിച്ചു. കൊറോണവൈറസ് പ്രതിരോധ മാര്ഗത്തിന്റെ ഭാഗമായി
 

അബുദബി: വേതന സംരക്ഷണ സംവിധാനത്തിലൂടെ സമയത്തിന് തന്നെ പ്രവാസി തൊഴിലാളികളുടെ വേതനം നല്‍കണമെന്ന് സ്വകാര്യ കമ്പനികളോട് മാനവവിഭവ- ഇമാറാത്തിവത്കരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊറോണവൈറസ് പ്രതിരോധ മാര്‍ഗത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഏര്‍ളി ലീവ് അനുവദിച്ച തൊഴിലുടമകള്‍, സമ്മതം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. തൊഴില്‍ കരാറില്‍ താത്കാലിക അനുബന്ധം ചേര്‍ത്ത് അനുമതി രേഖപ്പെടുത്തിയാല്‍ മതിയാകും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ആപ്പിലും അനുബന്ധ ഫോം ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള പദ്ധതിയാണ് ഏര്‍ളി ലീവ്. ഇങ്ങനെ ലീവില്‍ പോകുന്നവര്‍ക്ക് നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് തൊഴിലുടമ നല്‍കണം. അവധി സമയത്ത് വേതനമുണ്ടാകില്ല.