ഹുറൂബുകാര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാനാകില്ല

റിയാദ്: ഹുറൂബ് (ഓടിപ്പോയതോ ഒളിവിലുള്ളതോ ആയ തൊഴിലാളി) ആയി പ്രഖ്യാപിക്കപ്പെട്ട പ്രവാസിക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് വരാന് സാധിക്കില്ലെന്ന് പാസ്സ്പോര്ട്ട് ജനറല് ഡയറക്ടറേറ്റ് (ജവാസാത്). അരലക്ഷം റിയാല്
 

റിയാദ്: ഹുറൂബ് (ഓടിപ്പോയതോ ഒളിവിലുള്ളതോ ആയ തൊഴിലാളി) ആയി പ്രഖ്യാപിക്കപ്പെട്ട പ്രവാസിക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് പാസ്സ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്). അരലക്ഷം റിയാല്‍ പിഴ ചുമത്തപ്പെട്ടതും ആറ് മാസം ജയില്‍ ശിക്ഷ ലഭിച്ചതും രാജ്യത്ത് നിന്ന് നാടുകടത്തിയതുമായ ഹുറൂബുമാര്‍ക്കാണ് വീണ്ടും രാജ്യത്തേക്ക് വരുന്നതിന് വിലക്ക്.

നിയമവിരുദ്ധ പ്രവാസികളെ വാഹനത്തില്‍ കൊണ്ടുപോകുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും ഒളിപ്പിക്കുന്നവര്‍ക്കും താമസസൗകര്യം നല്‍കുന്നവര്‍ക്കും കനത്ത പിഴ ചുമത്തും. പ്രവാസികള്‍ക്കെതിരെ വ്യാജ ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌പോണ്‍സര്‍മാക്കെതിരെയും കനത്ത നടപടിയുണ്ടാകും.