അപകടം; അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം കാലിലേക്ക് ഒഴിക്കാറുണ്ടോ ?

 

ശരീരഭാഗങ്ങളിൽ ഏറ്റവും അധികം വൃത്തിയോടെ സംരക്ഷിക്കേണ്ട ഒന്നാണ് കാലുകൾ. എന്നാൽ, കാലാവസ്ഥയും പ്രകൃതിയും കാലുകളിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. വരൾച്ച, വിണ്ടു കീറൽ തുടങ്ങിയവയാണ് പൊതുവെ പലരെയും അലട്ടുന്ന പ്രശ്നങ്ങൾ.

കാലുകൾ വൃത്തിയാക്കാൻ എന്ന രീതിയിൽ അധികം പേരും ചെയ്തു കാണുന്ന ഒന്നാണ് അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം നേരെ കാലിലേക്ക് ഒഴിക്കുന്ന രീതി. ഇത് ഒരിക്കലും ചെയ്യരുത്. ചർമത്തിലെ എണ്ണമയം മുഴുവൻ ഊറ്റിക്കള‍ഞ്ഞ് ചർമത്തെ വരണ്ടതാക്കി മാറ്റാനേ സോപ്പുവെള്ളം ഉപകരിക്കൂ. തുണിയലക്കിക്കഴിഞ്ഞ്. ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ കാലുകൾ കഴുകണം.

ദിവസവും പത്തു മിനിറ്റെങ്കിലും കാലുകൾ ഇളംചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. എന്നിട്ട് ചെറുതായി സ്ക്രബ് ചെയ്യുക. മൃതകോശങ്ങൾ ഇളകിപ്പോകാൻ ഇവ സഹായിക്കും. പിന്നീട് നല്ലവണ്ണം മോയസ്ച്വറൈസർ പുരട്ടുക. സോറിയാസിസ് പോലുള്ള രോഗങ്ങളുള്ളവർ ഇത് ഒഴിവാക്കുക.