ഹോം › ആരോഗ്യം

മലപ്പുറത്തേത് തീവ്രത കൂടിയ ‘എം പോക്സ് ക്ലേഡ് വൺ ബി’, അതിവേഗം വ്യാപിക്കും; ഇന്ത്യയിൽ ആദ്യം

By Admin Desk · 23 Sep 2024, 07:34 PM

മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി വിഭാഗം. ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതലുള്ളത് എംപോക്സ് 2 എന്ന വകഭേദമാണ്. ഇന്ത്യയിൽ മുൻപ് റിപ്പോർട്ട് ചെയ്തതും എംപോക്സ് 2 ആണ്. ഇതിന്റെ മറ്റൊരു ‘താവഴി’ ആണ് എംപോക്സ് വൺ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുബായിൽ നിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിക്കാണ് എംപോക്സ് വൺ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വവ്വാലോ അതോ മറ്റെന്തെങ്കിലും? എബോള പരത്തുന്ന യഥാർത്ഥ വില്ലനെ തേടി കാടുകയറി ശാസ്ത്രജ്ഞർ; നിഗൂഢത തുടരുന്നുഎന്താണ് അൾസർ രോഗം; എങ്ങനെ ഭേദമാക്കാംമൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാംരാവിലെ വെറും വയറ്റിൽ കയിക്കേണ്ട ഭക്ഷണങ്ങൾആരോഗ്യമുള്ള കുഞ്ഞിന് മുലപ്പാൽ നൽകുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾകൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം
പൂർണ്ണ പേജ് കാണുക ›