ഹോം › കേരളം

കടുവ പേടിയില്‍ വയനാട്; ഫാഷന്‍ ഷോയില്‍ പാട്ടുംപാടി വനംമന്ത്രി

By MJ News Desk · 25 Jan 2025, 09:46 PM

നരഭോജി കടുവയുടെ പിടിയില്‍ പഞ്ചാരക്കൊല്ലി ഭയന്നുവിറക്കുമ്പോള്‍ വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പാട്ട് വൈറലായിരിക്കുന്നത്. കോഴിക്കോട് നടന്ന ഫാഷന്‍ ഷോ ചടങ്ങിലാണ് മന്ത്രിയുടെ പാട്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ വീട്ടിലെത്താനോ നാട്ടുകാരുടെ പ്രതിഷേധത്തെ മാനിക്കാനോ മന്ത്രി ഇതുവരെ വയനാട്ടില്‍ എത്തിയിട്ടില്ലെന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. നാളെ മാത്രമാണ് മന്ത്രി ശശീധ്രന്‍ വയനാട്ടിലെത്തുക. കടുവയെ വെടിവെച്ച് കൊല്ലുന്നതുമായി ബന്ധപ്പെട്ടും നാട്ടുകാരുടെ ആശങ്ക കേൾക്കാനും കലക്ടർ പോലും എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് വയനാട്ടിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മന്ത്രിമാരാരും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak shaheendran#kaduva#song#tiger#wayanad

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›