ഹോം › കേരളം

കാട്ടുകള്ളാ രാഘാവാ…നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

By MJ News Desk · 10 Dec 2024, 09:44 PM

എം കെ രാഘവന്റെ ബന്ധുവിന് കോളജില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ക്ണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നത്. ‘കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും’ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞത്. എം കെ രാഘവന്റെ വീടിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകര്‍ എം കെ രാഘവന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എം കെ രാഘവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് കുഞ്ഞിമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി കെ വി സതീഷ് പറഞ്ഞു. രാഘവന്റെ ബന്ധുവായ എം കെ ധനേഷിന് മാടായി കോളേജില്‍ നിയമനം നല്‍കരുത്. നിയമനം നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും വഞ്ചിച്ചു. ഭിന്നശേഷി നിയമനമാണെന്ന പ്രചാരണം നടത്തി. എം കെ ധനേഷിന്റെ നിയമനത്തിലാണ് ആക്ഷേപമെന്നും പ്രതിഷേധം തുടരുമെന്നും കെ വി സതീഷ് പറഞ്ഞു.മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു. അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#kannur#mk raghvan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›