ഹോം › കേരളം

ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

By admin · 13 Aug 2024, 08:20 PM

കോഴിക്കോട്: എല്ലാ വര്‍ഷത്തേയുംപോലെ മധ്യവേനല്‍ അവധി കഴിയാറായതോടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. വിവിധ ഗള്‍ഫ് നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ മുതല്‍ കേരളത്തിലേക്കുള്ള യാത്രയ്ക്കും പതിവുപോലെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 

കേരളത്തില്‍നിന്നും ഗള്‍ഫ് നാടുകളിലേക്കു ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന ബുക്കിങ്ങുകള്‍ക്കാണ് കൂടിയ നിരക്ക് നല്‍കേണ്ടി വരിക. 

കരിപ്പൂരില്‍ നിന്നാണ് ഗള്‍ഫ് നാടുകളിലേക്ക് ഏറ്റവും കൂടുതല്‍ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍നിന്ന് ഓരോ ടിക്കറ്റിനും 2000മുതല്‍ 3000രൂപ വരെയാണ് വര്‍ധനവ്. കുറഞ്ഞ നിരക്ക് കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ്. ബഹുഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന ഇക്കണോമി ക്ലാസില്‍ 35,000 മുതല്‍ 60,000 രൂപ വരെ കൂട്ടിയ വിമാനക്കമ്പനികളുമുണ്ട്. 10,000 മുതല്‍ 15,000 വരെയായിരുന്നു ഇതുവരെയും ടിക്കറ്റിന്. ബിസിനസ് ക്ലാസില്‍ ഒരുലക്ഷം രൂപവരെയാണ് കമ്പനികള്‍ ടിക്കറ്റിനായി ഈടാക്കുന്നത്. 

കരിപ്പൂര്‍ – സഊദി 44,000, നെടുമ്പാശേരി – സഊദി 41,200 തിരുവനന്തപുരം – സഊദി 41,420, കണ്ണൂര്‍ – സഊദി 41,240, കരിപ്പൂര്‍ – കുവൈത്ത് 38,430, നെടുമ്പാശേരി – കുവൈത്ത് 36,230, തിരുവനന്തപുരം – കുവൈത്ത് 36,000, നെടുമ്പാശേരി – ഖത്തര്‍ 39,000, തിരുവനന്തപുരം – ഖത്തര്‍ 38,100, കരിപ്പൂര്‍ – ഖത്തര്‍ 40,200, കണ്ണൂര്‍ – ഖത്തര്‍ 37,000 തുടങ്ങിയ ടിക്കറ്റ് നിരക്കു കാണുമ്പോള്‍തന്നെ പ്രവാസികള്‍ ബോധംകെടുന്ന സ്ഥിതിയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›