ഹോം › കേരളം

റോഡ് സുരക്ഷ പഠിക്കാതെ ലൈസൻസ് കിട്ടില്ല; കർശനമാക്കി മോട്ടോർവാഹന വകുപ്പ്

By News Desk · 20 Oct 2024, 01:17 PM

മലപ്പുറം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ രേഖ നിർബന്ധമാക്കി മോട്ടോർവാഹന വകുപ്പ്. ഇതിനു വേണ്ടി ലേണേഴ്സ് ടെസ്റ്റ് വിജയിക്കുന്നവർക്ക്, ആഴ്ചതോറും നിശ്ചിത ദിവസങ്ങളിൽ ആർടിഒ ഓഫീസുകളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഈ ക്ലാസുകളിൽ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാൽ മാത്രമേ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ നേരത്തെ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ഇവ നിലച്ചു. കഴിഞ്ഞ ദിവസമാണ് ക്ലാസുകൾ വീണ്ടും പുനരാരംഭിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. ക്ലാസിന് ആവശ്യമായ കൃത്യമായ സിലബസും നിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന ക്ലാസിൽ, മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് നൽകുക. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് ബോധവൽക്കരണ ക്ലാസുകൾ എടുക്കുക. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെ ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഓരോ ഓഫീസുകളുടെയും സൗകര്യാനുസരണം സമയക്രമങ്ങളിൽ മാറ്റം വന്നേക്കാം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›