തിരുവനന്തപുരത്ത് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം നെടുമങ്ങാട് പത്ത് വയസ്സുകാരി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നാലാം ക്ലാസ് വിദ്യാർഥിനിയെ
 

തിരുവനന്തപുരം നെടുമങ്ങാട് പത്ത് വയസ്സുകാരി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

നാലാം ക്ലാസ് വിദ്യാർഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. വലിയമല പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ശനിയാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സ്വകാര്യ സ്‌കൂൾ ഉടമ കൂടിയാണ് യശോധരൻ. 2008ലും ഇയാൾക്കെതിരെ സമാനമായ കേസുണ്ടായിരുന്നു. അന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്‌