എഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി: മുതൽ മുടക്ക് 50 കോടി, ബാക്കി വീതം വെക്കാനായിരുന്നു പദ്ധതി
 

 

എഐ ക്യാമറ പദ്ധതിയിൽ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ട്രോയ്‌സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയ്‌സ് പ്രൊപ്പോസൽ നൽകിയിരുന്നു. സെൻട്രൽ കൺട്രോൾ റൂം അടക്കം നിർമിക്കുന്നതിന് 57 കോടി രൂപയാണ് ഇവർ നൽിയ പ്രൊപ്പോസൽ. ക്യാമറക്ക് ഈ വിലയില്ല. ലേറ്റസ്റ്റ് ടെക്‌നോളജി അനുസരിച്ച് ഇതിൽ കുറച്ചു കിട്ടും. 57 കോടി എന്നത് 45 കോടിക്ക് തീർക്കാവുന്നതാണ്

ഇതാണ് 151 കോടിയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വെക്കാനായിരുന്നു നീക്കം. പ്രസാഡിയോ കമ്പനി ഒന്നും നിഷേധിച്ചിട്ടില്ല. കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. സ്വപ്‌ന പദ്ധതിയെന്നാണ് പ്രകാശ് ബാബു യോഗത്തിൽ വിശദീകരിച്ചത്. പ്രസാഡിയോയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്. 

കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്. എല്ലാത്തിനും പിന്നിൽ പ്രസാഡിയോക്കും ട്രോയ്‌സിനും ബന്ധമുണ്ടെന്നും സതീശൻ ആരോപിച്ചു.