പാലക്കാട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി; ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തിരിച്ചറിഞ്ഞത് ആർപിഎഫ്
Sep 20, 2025, 09:56 IST
പാലക്കാട് നിന്നും കാണാതായ 13കാരൻ വിദ്യാർഥിയെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. തൃശ്ശൂരിൽ വെച്ച് ആർപിഎഫ് ആണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
ഉടനെ കുട്ടിയെ തടഞ്ഞുവെക്കുകയായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആർപിഎഫ് കുട്ടിയുമായി പാലക്കാടേക്ക് തിരിച്ചു. പാലക്കാട് ചന്ദ്രനഗർ സ്വദേശിയാണ് 13കാരൻ. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്.
പാലക്കാട് ലയൺസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.