തൃശ്ശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശ്ശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശ്ശേരി, വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെൻമെന്റ് സോണുകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 
ജില്ലയിൽ കൊവിഡ് മരണങ്ങളും രോഗനിരക്കും ഉയരുന്നതും ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ കൂട്ടം കൂടരുത്.

വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി.