ഹോം › കേരളം

ഓട്ടോയിൽ ചാക്കുകളിലാക്കി 1595 പായ്ക്കറ്റ് ഹാൻസ്; യുവാവ് പിടിയിൽ

By MJ Desk · 25 Feb 2025, 02:59 PM

വയനാട് ഓട്ടോറിക്ഷയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. കമ്പളക്കാട് സ്വദേശി അസ്ലമാണ്(36) പിടിയിലായത്. കൂടിയ തുകയ്ക്ക് ചില്ലറ വിൽപ്പന നടത്താനായാണ് ഹാൻസ് എത്തിച്ചത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പോലീസും ചേർന്നാണ് അസ്ലമിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. ഹാൻസ് നിറച്ച എട്ട് ചാക്കുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് പുകയില ഉത്പന്നം കടത്താനുള്ള ശ്രമമാണ് പോലീസ് തകർത്തത് എട്ട് ചാക്കുകളിലായി 1595 പാക്കറ്റ് ഹാൻസാണ് ഉണ്ടായിരുന്നത്. കുട്ടികൾ അടക്കമുള്ളവർക്ക് ഹാൻസ് നൽകുന്നവരിലെ പ്രധാന കണ്ണിയാണ് അസ്ലം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›