വെഞ്ഞാറമൂട്ടിൽ നിന്നും 15കാരനെ കാണാതായിട്ട് 5 ദിവസം; അന്വേഷണം തുടരുന്നു
Nov 7, 2025, 16:51 IST
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 15കാരനെ കാണാതായതായി പരാതി. പേരുമല മദ്രസയിൽ നിന്നുമാണ് കുട്ടിയെ കാണാതായത്. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം അയത്തിൽ കട്ടവിള വീട്ടിൽ മുഹമ്മദ് സഹദിനെയാണ് നവംബർ 2 മുതൽ കാണാതായത്.
നാല് വർഷമായി പേരുമല കുത്ബുൽ അഹലം മദ്രസയിൽ താമസിച്ച് പഠിക്കുകയായിരുന്നു സഹദ്. നവംബർ 2ന് വൈകിട്ട് ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് മദ്രസയിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല
അടുത്ത ദിവസം വീട്ടുകാർ മദ്രസയിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലെത്തിയില്ലെന്ന വിവരം അധികൃതർ അറിയുന്നത്. പിന്നാലെ പോലീസിൽ പരാതി നൽകി. കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.