105 കൊവിഡ് രോഗികൾ; സംസ്ഥാനത്ത് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത് പാലക്കാട്

സംസ്ഥാനത്ത് നിലവിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ ഉള്ളത് പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി
 

സംസ്ഥാനത്ത് നിലവിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ ഉള്ളത് പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി ഉയർന്നതായി ജില്ലാ കലക്ടർ ഡി ബാലമുരളി അറിയിച്ചു.

അബൂദബിയിൽ നിന്നെത്തിയ അഞ്ച് പേർക്കും ചെന്നൈയിൽ നിന്നെത്തിയ 5 പേർക്കും മുംബൈ, കർണാടക, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കുമാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിന് പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ രോഗലക്ഷണമുള്ള വ്യക്തിയുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. ഇദ്ദേഹത്തിന്റെ അമ്മക്കും റേഷൻ കട നടത്തുന്ന കടമ്പഴിപ്പുറം സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. രോഗം ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.