കാസർകോട് അമ്പലത്തറയിൽ 16 കാരിയെ പീഡിപ്പിച്ചു; പിതാവിനും മാതൃസഹോദരനുമെതിരെ കേസ്
Sep 11, 2025, 15:03 IST
കാസർകോട് അമ്പലത്തറയിൽ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മാതൃസഹോദരനും നാട്ടുകാരനായ യുവാവിനുമെതിരെ കേസ്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ(47) പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് നേരത്തെ മറ്റൊരു കേസെടുത്തിട്ടുണ്ട്.
്അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാതൃസഹോദരൻ വിദേശത്താണ്. 2018, 2019 കാലത്ത് പിതാവും കഴിഞ്ഞ വർഷം മാതൃസഹോദരനും രണ്ടാഴ്ച മുമ്പ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്
അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിന് പതിനേഴുകാരനെതിരെ മറ്റൊരു പോക്‌സോ കേസും അമ്പലത്തറ പോലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.