ഹോം › കേരളം

പെരുമ്പാവൂർ മുടിക്കലിൽ 19കാരി ഒഴുക്കിൽപ്പെട്ട് മരിച്ചു; അനിയത്തിയെ രക്ഷപ്പെടുത്തി

By MJ Desk · 26 Apr 2025, 10:21 AM

എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ 19കാരി ഒഴുക്കിൽപ്പെട്ടു മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ രക്ഷപ്പെടുത്തി. മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ പോയതായിരുന്നു സഹോദരിമാർ. നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽ വഴുതി വെള്ളത്തിൽ വീണത്. പുഴയിൽ ചൂണ്ടിയിട്ടു കൊണ്ടിരുന്ന ആൾ അപകടം കാണുകയും ഫർഹത്തിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും ഫാത്തിമ ഒഴുക്കിൽപ്പെട്ടിരുന്നു. പെരുമ്പാവൂർ മാർത്തോമ കോളേജ് വിദ്യാർഥിനിയാണ് ഫാത്തിമ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›