2000ന്റെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്ക്; കാര്യങ്ങൾ ബാങ്ക് വിശദീകരിച്ചിട്ടുണ്ട്: വി മുരളീധരൻ
 

 

2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ നടപടിയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. റിസർവ് ബാങ്ക് ഒരു സ്വതന്ത്ര സംവിധാനമാണ്. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു

ഇന്നലെ വൈകുന്നേരമാണ് രാജ്യത്ത് 2000 രൂപ നോട്ടുകളുടെ വിനിമയം നിർത്തിക്കൊണ്ട് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ആർബിഐയുടെ തീരുമാനം. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനമാണ് നോട്ട് നിരോധനമെന്നായിരുന്നു കേരളാ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിനോട് പ്രതികരിച്ചത്.